This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്‍ഡ്രോമിഡ രാശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

=ആന്‍ഡ്രോമിഡ രാശി =


Andromeda constellation

ഉത്തരഖഗോളത്തിലെ ഏറ്റവും വലിയ നക്ഷത്രരാശി. ഭാദ്രപഥം (Square of pegasus), കസിയോപ്പിയ രാശികള്‍ക്കു മധ്യേ സ്ഥിതിചെയ്യുന്നു. ഈ രാശിയിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം അല്‍ഫെറാറ്റ്സ് (Alpheralz) ആണ്. മുന്‍പ് -പെഗാസി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ നക്ഷത്രം ഭാദ്രപഥത്തിന്റെ ഉത്തര-പൂര്‍വ കോണിലായി സ്ഥിതിചെയ്യുന്നു. പെഗാസസ് രാശിയുടെ ഭാഗമായാണ് മുമ്പ് അതിനെ പരിഗണിച്ചിരുന്നത്. ഒരു ഓറഞ്ച് താരവും ഒരു നീല ധവള താരവും ചേര്‍ന്ന യുഗ്മതാരമാണ് അല്‍മാക് (Almaak); കാന്തിമാനം യഥാക്രമം 2.3, 4.8. ആന്‍ഡ്രോമിഡ (v Amd) നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന മൂന്ന് സൌരേതരഗ്രഹങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആന്‍ഡ്രോമിഡ ഗാലക്സിയാണ് (M31, NGC 224) ഈ രാശിയിലെ പ്രധാന വിദൂര ഗഗന വസ്തു. നമ്മുടെ ഗാലക്സിക്കു പുറത്ത് കണ്ടെത്തിയ പ്രഥമ സൂപ്പര്‍നോവ (Extra Galactic Supernova) ആയ എസ് ആന്‍ഡ്രോമിഡയെ ആദ്യമായി നിരീക്ഷിച്ചത് ഇവിടെയാണ് (1885). മിറാഖ് (B And) ആണ് ഈ രാശിയിലെ പ്രഭയേറിയ മറ്റൊരു നക്ഷത്രം. നോ: നക്ഷത്രരാശികള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍